ആകാശ് ആനന്ദ് ബിഎസ്പി ചീഫ് ദേശീയ കോ-ഓർഡിനേറ്റർ
Tuesday, May 20, 2025 12:00 AM IST
ന്യൂഡൽഹി: ബിഎസ്പിയുടെ ചീഫ് ദേശീയ കോ-ഓർഡിനേറ്ററായി ആകാശ് ആനന്ദിനെ പാർട്ടി അധ്യക്ഷ മായാവതി നിയമിച്ചു.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് അനന്തരവൻകൂടിയായ ആകാശിനെ മായാവതി ബിഎസ്പിയിൽനിന്നു പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.
മൂന്നു ദേശീയ കോ-ഓർഡിനേറ്റർമാരുടെ മുകളിലാണ് ആകാശിന്റെ സ്ഥാനം. ഇദ്ദേഹത്തിനുവേണ്ടി പ്രത്യേകം സൃഷ്ടിച്ചതാണ് ഈ പദവി. ഇതോടെ പാർട്ടിയിൽ രണ്ടാം സ്ഥാനത്ത് ആകാശ് എത്തി.