സ്ഫോടന പദ്ധതി : ഹൈദരാബാദിൽ രണ്ടുപേർ പിടിയിൽ
Monday, May 19, 2025 1:39 AM IST
വിസിനഗരം: ഹൈദരാബാദിൽ സ്ഫോടനം ലക്ഷ്യമിട്ടെത്തിയ രണ്ടുപേർ ആന്ധ്ര-തെലുങ്കാന പോലീസുകൾ സംയുക്തമായി നടത്തിയ നീക്കത്തിൽ പിടിയിലായി. വിസിനഗരം സ്വദേശി സിറാജ് ഉർ റഹ്മാനും ഹൈദരാബാദ് സ്വദേശി സയ്യിദ് സമീറുമാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് സിറാജ് ഉർ റഹ്മാനെ ചോദ്യംചെയ്തതോടെ അമോണിയയും സൾഫറും അലുമിനിയം പൗഡറും ഉൾപ്പെടെ സ്ഫോടനത്തിന് ഉപയോഗിക്കുന്നവ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സയ്യിദ് സമീറും പിടിയിലായി.