ലഷ്കർ ഭീകരൻ റസുള്ള നിസാമനി കൊല്ലപ്പെട്ടു
Monday, May 19, 2025 1:39 AM IST
ന്യൂഡൽഹി: 2006 ൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ചതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരൻ റസുള്ള നിസാമനി എന്ന അബു സയുള്ള പാക്കിസ്ഥാനിലെ സിന്ധിൽ അജ്ഞാതന്റെ വെടിയേറ്റുമരിച്ചു.
2005ൽ ബംഗളരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആക്രമണം, 2001 ൽ റാംപുരിൽ സിആർപിഎഫ് ക്യാന്പിനുനേരെ നടന്ന ആക്രമണം എന്നിവയിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു.