തഞ്ചാവൂരില്‍ പടക്കശാലയിൽ സ്ഫോടനം; രണ്ടു മരണം
Tuesday, May 20, 2025 2:18 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു.
നെയ്വേലി തേന്പതി ഗ്രാമത്തിലെ കെ. സുന്ദര്‍രാജ് (60), എ. റിയാസ് (19) എന്നിവരാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.