പിഎസ്എൽവി-സി 61 വിക്ഷേപണം പരാജയം
Monday, May 19, 2025 1:39 AM IST
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. പറന്നുയർന്ന് ആദ്യരണ്ടു ഘട്ടങ്ങളും പിഴവില്ലാതെ പൂർത്തിയായെങ്കിലും മൂന്നാംഘട്ടം പരാജയപ്പെടുകയായിരുന്നു.