കോവിഡ്: ജാഗ്രത വേണമെന്ന് വൈഎസ്ആർ കോൺ.
Sunday, May 18, 2025 2:57 AM IST
വിജയവാഡ: സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലെ കോവിഡ് കേസുകളിലെ വർധന ഭയപ്പെടുത്തുന്നതാണെന്നും, എയർപോർട്ടുകളിലും കടൽമാഗവും പ്രോട്ടോക്കോൾ പരിശോധന കർശനമാക്കണമെന്നും ആന്ധ്ര സർക്കാരിനോടു വൈഎസ്ആർ കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ വർധിച്ചാൽ സംസ്ഥാനത്തെ ആരോഗ്യരംഗം താറുമാറാകുമെന്നും വൈഎസ്ആർസിപി നേതാവ് ഡോ. അംബാട്ടി നാഗാ രാധാകൃഷ്ണ യാദവ് പറഞ്ഞു.