ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ മൂ​​​ന്നു ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു.

അ​​​വ​​​ന്തി​​​പോ​​​റ​​​യി​​​ലെ നാ​​​ദെ​​​ർ ത്രാ​​​ൽ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ആ​​സി​​ഫ് അ​​ഹ​​മ്മ​​ദ് ഷേ​​ഖ്, അ​​മി​​ർ ന​​സീ​​ർ വാ​​നി, യ​​വാ​​ർ അ​​ഹ​​മ്മ​​ദ് ഭ​​ട്ട് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. മൂ​​ന്ന് എ​​കെ സീ​​രി​​സ് റൈ​​ഫി​​ളു​​ക​​ളും മൂ​​ന്നു ഗ്ര​​നേ​​ഡു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ സു​​ര​​ക്ഷാ​​സേ​​ന ക​​ണ്ടെ​​ടു​​ത്തു.


പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ ഭീ​​​ക​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭീ​​​ക​​​ര​​​വേ​​​ട്ട തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച ഷോ​​​പി​​​യാ​​​നി​​​ൽ ല​​​ഷ്ക​​​ർ ക​​​മാ​​​ൻ​​​ഡ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചി​​​രു​​​ന്നു.