ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ-​​​നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ തെ​​​​ക്കു​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​ല​​​വ​​​ർ​​​ഷം എ​​​​ത്തി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര കാ​​​​ലാ​​​​വ​​​​സ്ഥാ​​​നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ൽ, നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പു​​​​ക​​​​ൾ, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ സ​​​​മു​​​​ദ്രം, വ​​​​ട​​​​ക്ക​​​​ൻ ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യോ​​​​ടെ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച് മ​​​​ഴ​​​​യെ​​​​ത്തി​​​​യ​​​​ത്.

സാ​​​​ധാ​​​​ര​​​​ണ മേ​​​​യ് 18നും 19​​​നും ഇ​​​ട​​​യി​​​ലാ​​​ണ് തെ​​​​ക്കു​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. തു​​​ട​​​ർ​​​ന്ന് ജൂ​​​ൺ ഒ​​​ന്നോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലു​​​മെ​​​ത്തും. എ​​​ന്നാ​​​ൽ, ആ​​​​ൻ​​​​ഡ​​​​മാ​​​​നി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും നേ​​​ര​​​ത്തെ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷം നേ​​​​ര​​​​ത്തെ തു​​​​ട​​​​ങ്ങു​​​​മോ​​​യെ​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​പ്പി​​​​ല്ലെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ കെ.​​​​ജി. ര​​​​മേ​​​​ഷ് പ​​​​റ​​​​ഞ്ഞു. ഈ ​​​​​​മാ​​​​​​സം 27 ഓ​​​​​​ടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും മ​​​​​​ഴ ല​​​​​​ഭി​​​​​​ച്ചേ​​​​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.