ന്യൂ​​​ഡ​​​ൽ​​​ഹി: "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ’വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സൈ​​​ന്യ​​​ത്തെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു.

സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​ക​​​ൾ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ലെ​​​ത്തി"ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ’വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് സ​​​ർ​​​വ​​​സൈ​​​ന്യാ​​​ധി​​​പ​​​കൂ​​​ടി​​​യാ​​​യ രാ​​​ഷ്‌​​​ട്ര​​​പ​​​തി സൈ​​​ന്യ​​​ത്തി​​​ന്‍റെ ധീ​​​ര​​​ത​​​യെ​​​യും അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​ത്തെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ച്ച​​​ത്.

സം​​​യു​​​ക്ത​​​ സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ അ​​​നി​​​ൽ ചൗ​​​ഹാ​​​ൻ, ക​​​ര​​​സേ​​​ന മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി, വ്യോ​​​മ​​​സേ​​​നാ മേ​​​ധാ​​​വി എ​​​യ​​​ർ ചീ​​​ഫ് മാ​​​ർ​​​ഷ​​​ൽ എ.​​​പി. സിം​​​ഗ്, നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ ദി​​​നേ​​​ശ് കെ.​​​ത്രി​​​പാ​​​ഠി എ​​​ന്നി​​​വ​​​രാ​​​ണ് "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​നാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.


"ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ’ സൈ​​​ന്യം വ​​​ൻ വി​​​ജ​​​യ​​​മാ​​​ക്കി മാ​​​റ്റി​​​യെ​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു സേനാ മേധാവികളുടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ച്ചു.