കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കരുത്: സുപ്രീംകോടതി
Saturday, May 10, 2025 2:05 AM IST
ന്യൂഡൽഹി: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വ്യക്തമായ കാരണങ്ങളില്ലാതെ കോടതികൾ വിലക്കരുതെന്ന് സുപ്രീംകോടതി.
ജുഡീഷറി ഉൾപ്പെടെയുള്ള ഏതൊരു സംവിധാനത്തിന്റെയും പുരോഗതിക്കായി ശക്തമായ ചർച്ചകൾ നടക്കണമെന്ന് ജസ്റ്റീസുമാരായ അഭയ് എസ്.ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
പൊതുജനങ്ങളുടെ വിമർശനത്തിനും സംവാദത്തിനും കോടതികൾ തുറന്നിടണമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.
വാർത്താ ഏജൻസിയായ എൻഐയും സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയും തമ്മിലുള്ള കേസിൽ ഡൽഹി കോടതി നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി നിരീക്ഷണം.