മാനഭംഗശ്രമം ചെറുത്ത നഴ്സിനെ കുത്തിക്കൊന്നു
Thursday, May 15, 2025 1:09 AM IST
രാജ്കോട്ട്: മാനഭംഗശ്രമം ചെറുത്ത അന്പത്തിമൂന്നുകാരിയായ നഴ്സിനെ അയൽവാസി കുത്തിക്കൊന്നു. രാജ്കോട്ടിലെ ഋഷികേശ്നഗറിൽ ചൊവ്വാഴ്ച അർധരാത്രിയാണു സംഭവം.
കൊലപാതകം നടത്തിയതിനു പിന്നാലെ പ്രതി കാഞ്ചി വഞ്ച(34)യെ പോലീസ് അറസ്റ്റ് ചെയ്തു. അർബുദ ചികിത്സാകേന്ദ്രത്തിൽ നഴ്സായി ജോലി ചെയ്തുവന്ന ഇവരെ അടുത്തിടെയാണ് രാജ്കോട്ടിലേക്കു സ്ഥലം മാറ്റിയത്.