ആസാമിൽ ബിജെപിക്ക് നേട്ടം
Thursday, May 15, 2025 2:04 AM IST
ഗോഹട്ടി: ആസാമിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്ത് ബിജെപി. നാലു ദിവസം നീണ്ട വോട്ടെണ്ണലിനൊടുവിൽ ഇന്നലെ അന്തിമഫലം പുറത്തുവന്നു.
അഞ്ചലിക് പഞ്ചായത്തിലേക്ക് ബിജെപി 1261 വാർഡുകളിലും സഖ്യകക്ഷിയായ എജിപി 184 വാർഡുകളിലും വിജയിച്ചു. കോൺഗ്രസ് 481 വാർഡാണു നേടിയത്. എഐയുഡിഎഫ് 64ഉം റായ്ജോർ ദൾ 17ഉം സീറ്റ് നേടി. സ്വതന്ത്രർ 173 വാർഡുകളിൽ വിജയിച്ചു.