സുക്മയിൽ 14 മാവോയിസ്റ്റുകൾ കീഴടങ്ങി
Tuesday, May 13, 2025 7:17 PM IST
സുക്മ: തലയ്ക്കു 16 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന എട്ടുപേർ ഉൾപ്പെട 16 മാവോയിസ്റ്റുകൾ ഛത്തീ സ്ഗഡിലെ സുക്മയിൽ കീഴടങ്ങി. ഇതിൽ അഞ്ചു വനിതകളും ഉൾപ്പെടും.
മനുഷ്യവിരുദ്ധ ആശയങ്ങൾ പിന്തുടർന്നതിൽ നിരാശ രേഖപ്പെടുത്തി സിആർപിഎഫ് മുന്പാകെയാണു കീഴടങ്ങിയതെന്നു സുക്തമ പോലീസ് എസ്പി കിരൺ ചവാൻ പറഞ്ഞു.
സൗത്ത് ബസ്തർ മേഖലയിൽ സജീവമായിരുന്ന ഇവർക്ക് പുനരധിവാസത്തിനായി അരലക്ഷം രൂപ വീതം നൽകും. സുക്മ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ കഴിഞ്ഞവർഷം 792 നക്സലുകൾ കീഴടങ്ങിയിരുന്നു.