ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്ന് എണ്ണക്കന്പനികൾ
Saturday, May 10, 2025 2:05 AM IST
ന്യൂഡൽഹി: ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തിയിൽ ഇന്ധനം വാങ്ങിക്കൂട്ടേണ്ടെന്നും ഇന്ധന കന്പനികളുടെ ഉറപ്പ്. അതിർത്തി സംഘർഷം മുതലെടുത്താണ് പരിഭ്രാന്തി പരത്തുന്നത്. പെട്രോൾ പന്പുകൾക്ക് മുന്പിലെ നീണ്ട വരിയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
മതിയാവോളം ഇന്ധനമുണ്ടെന്നും വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും പ്രമുഖ എണ്ണക്കന്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. അനാവശ്യമായ തിടുക്കം ഒഴിവാക്കിയാൽ എല്ലാവർക്കും തടസമില്ലാതെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ കഴിയുമെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു.
ഇന്ധന സ്റ്റേഷനുകളും എൽപിജി വിതരണകേന്ദ്രങ്ങളും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) അറിയിച്ചിട്ടുണ്ട്.