പാർലമെന്ററി സമിതി മുന്പാകെ വിക്രം മിസ്രി വിശദീകരിക്കും
Tuesday, May 13, 2025 7:17 PM IST
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് പാർലമെന്ററി സമിതി മുന്പാകെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരണം നടത്തും.
ശശി തരൂർ എംപി അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി മുന്പാകെ ഈമാസം 19നാണ് വിക്രം മിസ്രി ഇന്ത്യ-പാക് സംഘർഷത്തിൽ വിശദീകരണം നടത്തുക.
"ഓപ്പറേഷൻ സിന്ദൂറി’ന്റെ വിശദാംശങ്ങൾ കൈമാറാനായി സർക്കാരിന്റെ പ്രതിനിധിയായി പലപ്പോഴും വാർത്താസമ്മേളനങ്ങൾ നടത്തിയത് വിക്രം മിസ്രിയായിരുന്നു. ബംഗ്ലാദേശിലെ ആഭ്യന്തര സംഭവവികാസങ്ങൾ, ഇന്ത്യ-കാനഡ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇതിനുമുന്പും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി മുന്പാകെ മിസ്രി വിശദീകരണം നടത്തിയിട്ടുണ്ട്.