തരൂരിന് പ്രവർത്തകസമിതിയുടെ താക്കീത്
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി: പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതിനെതിരേ മുതിർന്ന നേതാവ് ശശി തരൂർ എംപിക്ക് കോൺഗ്രസ് പ്രവർത്തകസമിതി താക്കീത് നൽകി.
‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിൽനിന്നു വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയ തരൂരിനെതിരേ കടുത്ത വിമർശനമാണ് ചില നേതാക്കൾ ഉന്നയിച്ചത്.
പാർട്ടി നിലപാടിനനുസരിച്ച് മുന്നോട്ടുപോകണമെന്നും പാർട്ടിയുടെ നിലപാടിനനുസരിച്ചുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും തരൂരിന് പാർട്ടി നിർദേശം നൽകി.