ഇ​​​​ൻ​​​​ഡോ​​​​ർ: മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ നീ​​​​റ്റ് -യു​​​​ജി ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ൻ​​​​ഡോ​​​​ർ ബെ​​​​ഞ്ച് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ത​​​​ട​​​​ഞ്ഞു.

പ​​​​രീ​​​​ക്ഷാ​​​​ഹാ​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​ ഒ​​​രു വി​​ദ‍്യാ​​ർ​​ഥി​​നി ന​​​ൽ​​​കി​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

പ​​​​രീ​​​​ക്ഷാ​​​​ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ വ​​​​കു​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ​​​വർ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നു ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യ്ക്കി​​​​ടെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ലെ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ജൂ​​ൺ 14ന് ​​പ​​രീ​​ക്ഷാ​​ഫ​​ലം വ​​രു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം ത​​​ട​​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ഈ ​​തീ​​​രു​​​മാ​​​നം 21 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ബാ​​​​ധി​​​​ച്ചേ​​​ക്കും. അ​​​​ടു​​​​ത്ത​​​​മാ​​​​സം 30നു ​​​​കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​മെ​​​​ന്നാ​​​​ണ് സൂ​​​ച​​​ന.