രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്: മുംബൈയിൽ നിരോധനാജ്ഞ
Sunday, May 18, 2025 2:57 AM IST
മുംബൈ: മുംബൈ നഗരത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്നതും സ്വൈരവിഹാരത്തിന തടസം സൃഷ്ടിക്കുന്നതുമായ സാഹചര്യം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അഞ്ചുപേരിൽകൂടുതൽ കൂട്ടംകൂടുന്നതും ഘോഷയാത്രയും ഉച്ചഭാഷിണിയുടെ ഉപയോഗവും സംഗീതപരിപാടികളും പടക്കം പൊട്ടിക്കലും നിരോധനത്തിലുൾപ്പെടുന്നു.
മുംബൈ പോലീസിന്റെ നിരോധനാജ്ഞ മുംബൈ ബ്രിഹൻ മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ ഇന്നലെ പ്രാബല്യത്തിൽവന്നു.
മുംബൈ നഗരത്തിനു മുകളിലൂടെ ഡ്രോണുകൾ പറത്തുന്നതിനും നിരോധനമുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ബർ പഠാൻ പറഞ്ഞു.