പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയ്ക്ക് കാലഹരണ തീയതിയില്ലെന്ന്
സ്വന്തം ലേഖകൻ
Monday, May 19, 2025 1:39 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണ തുടരുമെന്ന് വ്യക്തമാക്കി സൈന്യം. വെടിനിർത്തൽ താത്കാലികമായിരുന്നുവെന്നും ഇന്നലെ അവസാനിക്കുമെന്നുമുള്ള ധാരണകളെ കരസേന തള്ളി. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) നടത്തിയ ചർച്ചകൾ പ്രകാരമുള്ള വെടിനിർത്തൽ ധാരണയ്ക്ക് കാലഹരണ തീയതിയില്ലെന്ന് കരസേന വ്യക്തമാക്കി.
വെടിനിർത്തൽ 18 വരെ നീട്ടിയെന്ന് പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് വെടിനിർത്തൽ അനിശ്ചിത കാലത്തേക്കാണ് നീളുന്നതെന്ന് കരസേന വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ തമ്മിൽ ഇന്നലെ ചർച്ചകൾ ഉണ്ടാകുമായിരുന്നുവെന്ന വാർത്തകളും സൈന്യം തള്ളി.