പ്രതിനിധി സംഘം: പൂർണ പട്ടിക പുറത്തുവിട്ടു കേന്ദ്രം
സ്വന്തം ലേഖകൻ
Monday, May 19, 2025 1:40 AM IST
ന്യൂഡൽഹി: ഭീകരവാദത്തിന് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ തുറന്നു കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള രാജ്യത്തിന്റെ നിലപാട് നയതന്ത്ര തലത്തിൽ ലോകത്തെ അറിയിക്കാനും ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന ബഹുകക്ഷി പ്രതിനിധി സംഘങ്ങളുടെ പൂർണ പട്ടിക പുറത്തുവിട്ട് കേന്ദ്ര സർക്കാർ. എംപിമാരും മുതിർന്ന നേതാക്കളും നയതന്ത്രജ്ഞരുമടങ്ങുന്ന ഏഴു പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് ഈ മാസം 21 മുതൽ സന്ദർശനം നടത്തുമെന്നാണ് സൂചന.
വിവിധ പാർട്ടികളിൽനിന്നുള്ള എംപിമാരും മുൻ മന്ത്രിമാരുമടങ്ങുന്ന 51 രാഷ്ട്രീയ നേതാക്കളും എട്ട് മുൻ അംബാസഡർമാരുമാണ് സംഘങ്ങളിലുണ്ടാകുക. രവി ശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ (ഇരുവരും ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ (ശിവസേന), ശശി തരൂർ (കോണ്‍ഗ്രസ്), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി-എസ്പി) എന്നിവരാണ് ഏഴു സംഘങ്ങളെ നയിക്കുക. കേരളത്തിൽനിന്ന് തരൂരിനെ കൂടാതെ ജോണ്‍ ബ്രിട്ടാസും ഇ.ടി. മുഹമ്മദ് ബഷീറും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സംഘാംഗങ്ങളായുണ്ട്.
ബെൽജിയം ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിലും 32 രാജ്യങ്ങളിലും പ്രതിനിധി സംഘങ്ങൾ സന്ദർശനം നടത്തും. പത്തു ദിവസം വരെ നീളുന്ന വിദേശ സന്ദർശനങ്ങളെ കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ഏകോപിപ്പിക്കും.
ഗ്രൂപ്പ്-1
സന്ദർശിക്കുന്ന രാജ്യങ്ങൾ: സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, അൾജീരിയ.
അംഗങ്ങൾ:
ബൈജയന്ത് പാണ്ഡെ (ലീഡർ, ബിജെപി)
നിഷികാന്ത് ദൂബെ (ബിജെപി)
ഫാങ്നണ് കൊന്യാക് (ബിജെപി)
രേഖ ശർമ (ബിജെപി)
അസദുദ്ദീൻ ഒവൈസി (എഐഎംഐഎം)
സത്നം സിംഗ് സന്ധു (നോമിനേറ്റഡ് എംപി)
ഗുലാം നബി ആസാദ്
ഹർഷ് ഷ്രിംഗ്ല
ഗ്രൂപ്പ്-2
സന്ദർശിക്കുന്ന രാജ്യങ്ങൾ : യുകെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക്
അംഗങ്ങൾ:
രവി ശങ്കർ പ്രസാദ് (ലീഡർ, ബിജെപി)
ദഗ്ഗുബദി പുരന്ദേശ്വരി (ബിജെപി)
പ്രിയങ്ക ചതുർവേദി (ശിവസേന (ഉദ്ധവ്) )
ഗുലാം അലി ഖടാന (നോമിനേറ്റഡ് എംപി)
അമർ സിംഗ് (കോണ്‍ഗ്രസ്)
സാമിക് ഭട്ടാചാര്യ (ബിജെപി)
എം.ജെ. അക്ബർ
പങ്കജ് ശരണ്‍
ഗ്രൂപ്പ്-3
സന്ദർശിക്കുന്ന രാജ്യങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ജപ്പാൻ, സിംഗപ്പുർ
അംഗങ്ങൾ:
സഞ്ജയ് കുമാർ ഝാ (ലീഡർ, ജെഡിയു)
അപരാജിത സാരംഗി (ബിജെപി)
യൂസഫ് പഠാൻ (തൃണമൂൽ)
ബ്രിജ് ലാൽ (ബിജെപി)
ജോണ്‍ ബ്രിട്ടാസ് (സിപിഎം)
പ്രധാൻ ബാരുവ (ബിജെപി)
ഹേമങ് ജോഷി (ബിജെപി)
സൽമാൻ ഖുർഷിദ്
മോഹൻ കുമാർ
ഗ്രൂപ്പ്-4
സന്ദർശിക്കുന്ന രാജ്യങ്ങൾ: യുഎഇ, ലൈബീരിയ, ഡിആർ കോംഗോ, സിയറ ലിയോണ്‍
അംഗങ്ങൾ:
ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ (ലീഡർ, ശിവസേന)
ബാൻസുരി സ്വരാജ് (ബിജെപി)
ഇ.ടി. മുഹമ്മദ് ബഷീർ (ഐയുഎംഎൽ)
അതുൽ ഗാർഗ് (ബിജെപി)
സസ്മിത് പത്ര (ബിജെഡി)
മനാൻ കുമാർ മിശ്ര (ബിജെപി)
എസ്.എസ്. അഹ് ലുവാലിയ
സജൻ ചിനോയ്
ഗ്രൂപ്പ് 5
സന്ദർശിക്കുന്ന രാജ്യങ്ങൾ: അമേരിക്ക, പാനമ, ഗുയാന, ബ്രസീൽ, കൊളംബിയ
അംഗങ്ങൾ:
ശശി തരൂർ (ലീഡർ, കോണ്‍ഗ്രസ്)
ഷംഭവി (എൽജെപി രാം വിലാസ്)
സർഫറാസ് അഹമ്മദ് (ജെഎംഎം)
ജി.എം. ഹരീഷ് ബാലയോഗി (ടിഡിപി)
ശശാങ്ക് മണി ത്രിപാഠി(ബിജെപി)
ബുവനേശ്വർ കലിത (ബിജെപി)
മിലിന്ദ് മുർളി ദിയോറ (ശിവസേന)
തേജസ്വി സൂര്യ (ബിജെപി)
തരണ്‍ജിത് സിങ് സന്ധു
ഗ്രൂപ്പ് 6
സന്ദർശിക്കുന്ന രാജ്യങ്ങൾ: സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ
അംഗങ്ങൾ:
കനിമൊഴി കരുണാനിധി (ലീഡർ, ഡിഎംകെ)
രാജീവ് റായ് (സമാജ്വാദി പാർട്ടി)
മിയാൻ അൽതാഫ് അഹമ്മദ് (നാഷണൽ കോണ്‍ഫറൻസ്)
ബ്രിജേഷ് ചൗദ (ബിജെപി)
പ്രേംചന്ദ് ഗുപ്ത (ആർജെഡി)
അശോക് കുമാർ മിത്തൽ (എഎപി)
മഞ്ജീവ് എസ് പുരി
ജാവേദ് അഷ്റഫ്.
ഗ്രൂപ്പ് 7
സന്ദർശിക്കുന്ന രാജ്യങ്ങൾ: ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക.
അംഗങ്ങൾ:
സുപ്രിയ സുലെ (ലീഡർ, എൻസിപി (എസ്പി))
രാജീവ് പ്രതാപ് റൂഡി (ബിജെപി)
വിക്രം ജിത് സിങ് സാഹ്നേയ് (എഎപി)
മനീഷ് തിവാരി (കോണ്‍ഗ്രസ്)
അനുരാഗ് സിങ് ഠാക്കൂർ (ബിജെപി)
ലവു ശ്രീ കൃഷ്ണ ദേവരായലു (ടിഡിപി)
ആനന്ദ് ശർമ
വി. മുരളീധരൻ
സയീദ് അക്ബറുദീൻ