വിദേശകാര്യ സെക്രട്ടറി പാർലമെന്ററി സമിതിക്കു മുന്നിൽ വിശദീകരണം നൽകി
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യ-പാക് സൈനിക സംഘർഷത്തിൽ പാർലമെന്ററി സമിതിക്കുമുന്നിൽ വിശദീകരണം നടത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
ശശി തരൂർ എംപി അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് സമിതി മുന്‍പാകെയാണ് വിക്രം മിസ്രി അതിർത്തി സംഘർഷത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചും രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ചും വിശദീകരണം നടത്തിയത്.
യോഗത്തിൽ സമിതി അംഗങ്ങളും എംപിമാരുമായ തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, കോണ്‍ഗ്രസിലെ രാജീവ് ശുക്ല, ദീപീന്ദർ ഹൂഡ, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, ബിജെപിയുടെ അപരാജിത സാരംഗി, അരുണ്‍ ഗോവിൽ എന്നിവർ പങ്കെടുത്തു.