അന്വേഷണം ഒഴിവാക്കാന്‍ കൈക്കൂലി; ഇഡിക്കെതിരേ കൂടുതല്‍ പരാതികള്‍
Tuesday, May 20, 2025 12:00 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഒഴിവാക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ പേര് പരാതിയുമായി രംഗത്ത്.
വിജിലന്സിനുമുമ്പാകെ ഫോണ്‍ മുഖേനയും മറ്റുമാണ് പരാതികള്‍ എത്തിയിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരുടെയും മൊഴിയെടുത്തുവരുന്നതായും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിജിലന്‍സ് മധ്യമേഖല എസ്പി എസ്. ശശിധരന് പറഞ്ഞു.