ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
Tuesday, May 20, 2025 12:00 AM IST
പത്തനംതിട്ട: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നരിയാപുരം പ്ലാപള്ളിൽ ദിനേശ്-സിന്ധു ദന്പതികളുടെ മകൻ ദീപൻ (18), നരിയാപുരം പടയണിക്കൽ സാബു വർഗീസ്- ബീന ദന്പതികളുടെ മകൻ സോജൻ (18) എന്നിവരാണു മരിച്ചത്.
കൈപ്പട്ടൂർ -പന്തളം റോഡിൽ നരിയാപുരം ഷാപ്പുപടിയിൽ ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ദീപനാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിബിനെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിബിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സോജൻ.
വിപരീത ദിശകളിൽനിന്നു വന്ന ഇരുചക്രവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ദീപന്റെയും സോജന്റെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.