തദ്ദേശ ജനവിഭാഗക്കാർ പിന്തള്ളപ്പെടാതിരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും: മുഖ്യമന്ത്രി
Monday, May 19, 2025 2:08 AM IST
മലന്പുഴ: നവകേരളത്തിന്റെ വികസനവഴികളില്‍ തദ്ദേശ ജനവിഭാഗക്കാര്‍ പിന്തള്ളപ്പെടാതിരിക്കാന് സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പട്ടികജാതി- പട്ടികവര്‍ഗ സംസ്ഥാനതല സംഗമം മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നൂതന സാങ്കേതികതയുടെ സാധ്യതകള്‍ ഗുണകരമാക്കുന്ന രീതിയില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ കാലയളവിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ക്ഷണിതാക്കളുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടിയും നൽകി.
മന്ത്രി ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു. പണിയ സമൂഹത്തിന്റെ വികസനത്തിനായി പുതിയ പാക്കേജ് ആവിഷ്കരിക്കുമെന്നും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളില്‍നിന്നും തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയോടു നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്നുള്ള പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാരായ 1,200ഓളം പേര് പങ്കെടുത്തു. റാപ്പറും ഗാനരചയിതാവുമായ ഹിരണ്‍ദാസ് മുരളി (വേടൻ)യും ദേശീയ അവാർഡു ജേതാവ് പരിപാടിയിൽ പങ്കെടുത്തു.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന് എംപി എന്നിവര്‍ മുഖ്യാതിഥികളായി. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്, എംഎല്‍എമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ ധര്‍മലശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.