മധ്യമേഖല തപാല്‍ അദാലത്ത് ജൂൺ 16ന്
Tuesday, May 20, 2025 12:00 AM IST
കൊച്ചി: തപാൽ വകുപ്പ് കേരള സർക്കിളിന്റെ മധ്യമേഖല പ്രാദേശിക തപാല്‍ അദാലത്ത് ജൂൺ 16ന് രാവിലെ 11ന് ഓൺലൈനായി (ഗൂഗിൾ മീറ്റ് ) നടത്തും.
മാവേലിക്കര, ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്കുകീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്സ് ബാങ്ക്, മണി ഓർഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തിൽ പരിഗണിക്കും. ഇ-മെയിൽ: pmgcr. [email protected].