ചിറ്റൂരിൽ മലബാർ ഡിസ്റ്റിലറീസിന് ബ്രാണ്ടി ബ്ലെൻഡിംഗ് യൂണിറ്റിന് സാങ്കേതിക അനുമതി
സ്വന്തം ലേഖകൻ
Monday, May 19, 2025 2:08 AM IST
തിരുവനന്തപുരം: പാലക്കാട് ചിറ്റൂരിൽ ബ്രാണ്ടി ഉത്പാദനത്തിനുള്ള ബ്ലെൻഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ സർക്കാർ സാങ്കേതിക അനുമതി നൽകി. ബിവറേജസ് കോർപറേഷന്റെ കീഴിലുള്ള മലബാർ ഡിസ്റ്റിലറീസിനാണ് സാങ്കേതിക അനുമതി നൽകിയത്.
ബ്ലെൻഡിംഗ് യൂണിറ്റ് ആരംഭിച്ചാൽ പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. ഇതു കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ശുദ്ധജല ക്ഷാമം ചൂണ്ടിക്കാട്ടി പദ്ധതി പ്രദേശമുൾപ്പെടുന്ന എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകൾ എതിർപ്പുമായി രംഗത്തുണ്ട്.