ഏതു വലിയവനായാലും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നില്‍ക്കണം: അടൂര്‍ പ്രകാശ്
Tuesday, May 20, 2025 2:17 AM IST
കോഴിക്കോട്: ഏതു വലിയവനായാലും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
കോഴിക്കോട് ഒരു സ്വകാര്യ സന്ദര്‍ശന പരിപാടിക്കിടെയാണ് അടൂര്‍ പ്രകാശ്, ശശി തരൂരിനെതിരേ വിമര്‍ശനമുന്നയിച്ചത്. അത് തരൂരിന്റെ മാത്രമല്ല, താന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും ചുമതലയാണ്.
പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ ജനങ്ങളാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ആരും മുകളില്‍നിന്നു കെട്ടിയിറക്കി വരുന്നവരല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.