സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം: ബിനോയ് വിശ്വം
Tuesday, May 20, 2025 12:00 AM IST
തിരുവനന്തപുരം: അഴിമതിക്കെതിരായ അവസാന വാക്കായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്നു തെളിയുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നാണം കെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്ന കാഴ്ച രാജ്യം കാണുന്നു.
കോർപറേറ്റ് തന്പുരാക്കന്മാർക്കുമുന്നിൽ മുട്ടുകുത്തുന്ന കേന്ദ്രസർക്കാർ പോറ്റിവളർത്തിയ വേട്ടനായ്ക്കളെപോലെയാണ് ഇഡി പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.