ഡോ. സിസ തോമസിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടഞ്ഞതില്‍ വിശദീകരണം തേടി
Tuesday, May 20, 2025 2:17 AM IST
കൊച്ചി: ഡോ. സിസ തോമസിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും തടഞ്ഞുവച്ചിരിക്കുന്നതില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
നാളെ മറുപടി സമര്‍പ്പിക്കാനാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖും ജോണ്സണ് ജോണും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.