വേടനു കൈകൊടുത്ത് മുഖ്യമന്ത്രി
Monday, May 19, 2025 2:08 AM IST
പാലക്കാട്: പട്ടികജാതി- പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നു വേടൻ പറഞ്ഞു. പരിപാടിക്കെത്തിയ വേടന് മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം നൽകി.