തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച സിം​​​​ഗി​​​​ൾ വാ​​​​ട്‌​​​​സാ​​​​പ്പ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൻ​​​​മേ​​​​ൽ വി​​​​വി​​​​ധ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മേ​​​​യ് 17 വ​​​​രെ 30.67 ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​ചു​​​​മ​​​​ത്തി. 14,50,930 രൂ​​​​പ ഇ​​​​തി​​​​ന​​​​കം ഈ​​​​ടാ​​​​ക്കി.

ഇ​​​​ത്ത​​​​രം പ​​​​രാ​​​​തി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ‘സിം​​​​ഗി​​​​ൾ വാ​​​​ട്‌​​​​സാ​​​​പ്പ്’ സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തിന്‍റെ വി​​​​വി​​​​ധ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​യി 7,921 പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ച​​​​ത്. അ​​​​തി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ള്ള 4,772 പ​​​​രാ​​​​തി​​​​ക​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും 3,905 പ​​​​രാ​​​​തി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽനി​​​​ന്നും ഈ​​​​ടാ​​​​ക്കി​​​​യ പി​​​​ഴ​​​​യു​​​​ടെ നി​​​​ശ്ചി​​​​ത ശ​​​​ത​​​​മാ​​​​നം പ​​​​രാ​​​​തി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​ക​​​​മാ​​​​യും ന​​​​ല്കും.

ഇ​​​​തി​​​​ന​​​​കം 37 പേ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​ക​​​​മാ​​​​യി 21,750 രൂ​​​​പ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മേ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ 26 പേ​​​​രു​​​​ടെ മേ​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.


മാ​​​​ലി​​​​ന്യ സം​​​​സ്‌​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സിം​​​​ഗി​​​​ൾ വാ​​​​ട്‌​​​​സാ​​​​പ്പ് സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. 9446700800 എ​​​​ന്ന വാ​​​​ട്‌​​​​സാ​​​​പ്പ് ന​​​​മ്പ​​​​റാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

പൊ​​​​തു ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലും മാ​​​​ലി​​​​ന്യം വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ മു​​​​ഖ​​​​മോ വാ​​​​ഹ​​​​ന ന​​​​മ്പ​​​​റോ മ​​​​റ്റു തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ളോ വ്യ​​​​ക്ത​​​​മാ​​​​കും​​​​വി​​​​ധം ഫോ​​​​ട്ടോ/​​​​വീ​​​​ഡി​​​​യോ പ​​​​ക​​​​ർ​​​​ത്തി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​വാ​​​​ട്‌​​​​സ്ആ​​​​പ്പ് ന​​​​മ്പ​​​​റി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കാം.

ഈ ​​​​പ​​​​രാ​​​​തി​​​​ക​​​​ൾ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ഇ​​​​തി​​​​ന്മേ​​​​ൽ ഈ​​​​ടാ​​​​ക്കു​​​​ന്ന തു​​​​ക​​​​യു​​​​ടെ 25 ശ​​​​ത​​​​മാ​​​​നം (പ​​​​ര​​​​മാ​​​​വ​​​​ധി 2,500 രൂ​​​​പ വ​​​​രെ) പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​നം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.