യുകെ വീസ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Sunday, May 18, 2025 2:57 AM IST
തൃശൂർ: യുകെയിലേക്കു സ്കിൽഡ് വർക്ക് ജോലിക്കുള്ള വീസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് 12 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
പാട്ടുരായ്ക്കലിലെ ബി സ്കിൽഡ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തിപ്പുകാരിൽ ഒരാളായ കാസർഗോഡ് രാവണേശ്വരം സ്വദേശി രാകേഷ്(39) ആണ് അറസ്റ്റിലായത്.