ജോഫിൻ ടി. ചാക്കോയ്ക്ക് ജോൺപോൾ പുരസ്കാരം
Sunday, May 18, 2025 2:57 AM IST
കൊച്ചി: തിരക്കഥാകൃത്ത് ജോൺപോളിന്റെ സ്മരണയ്ക്ക് കെസിബിസി മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ നവസംവിധായകനുള്ള ജോൺപോൾ പുരസ്കാരം ജോഫിൻ ടി. ചാക്കോയ്ക്ക്. ‘രേഖാചിത്രം’ സിനിമയുടെ സംവിധായകനാണ്.
പാലാരിവട്ടം പിഒസിയിൽ നടന്ന ജോൺപോൾ അനുസ്മരണ സമ്മേളനത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിലാണ് പുരസ്കാരം പ്രഖ്യാപിച്ചതെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ അറിയിച്ചു.