തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നാ​​​​ലാം വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ 20ന് ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​രി​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് എം​​​​പി അ​​​​റി​​​​യി​​​​ച്ചു.​​​അ​​​​ന്നു പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തും.

നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ, ത​​​​ദ്ദേ​​​​ശ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. കാ​​​​ര​​​​ണം അ​​​​ത് അ​​​​വ​​​​രു​​​​ടെകൂ​​​​ടി അ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണ്.


അ​​​​ല്ലാ​​​​തെ​​​​യു​​​​ള്ള എ​​​​ല്ലാ ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫ് പൂ​​​​ർ​​​​ണ​​​​മാ​​​​യി ബ​​​​ഹി​​​​ഷ്കരി​​​​ക്കും. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​റ​​​​ന്നുകാ​​​​ട്ടു​​​​നു​​​​ള്ള ബ​​​​ദ​​​​ൽ പ്ര​​​​ച​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും- യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അറിയിച്ചു.