കൊ​​​​ച്ചി: കൊ​​​​ച്ചി മെ​​​​ട്രോ ബി​​​​പി​​​​സി​​​​എ​​​​ല്ലു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക ഫ്യൂ​​​​വ​​​​ല്‍ സ്റ്റേ​​​​ഷ​​​​ന്‍ 19ന് ​​​​ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് മ​​​​ന്ത്രി പി.​ ​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രി​​​​ക്കും. കൊ​​​​ച്ചി മെ​​​​ട്രോ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബ​​​​ഹ്‌​​​​റ, ക​​​​ള​​​​മ​​​​ശേ​​​​രി മു​​​​നി​​​​സി​​​​പ്പ​​​​ല്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ സീ​​​​മ ക​​​​ണ്ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കും. ടി​​​​ക്ക​​​​റ്റി​​​​ത​​​​ര വ​​​​രു​​​​മാ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് കൊ​​​​ച്ചി മെ​​​​ട്രോ ഫ്യൂ​​​​വ​​​​ല്‍ സ്റ്റേ​​​​ഷ​​​​ന്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.26,900 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ര്‍​ണ​​​​ത്തി​​​​ലാ​​​​ണ് പ​​​​മ്പ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​സ്ഥി​​​​ര​​​​വും യാ​​​​ത്രാ​​​സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന ദൗ​​​​ത്യ​​​​നി​​​​ര്‍​വ​​​​ഹ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി മെ​​​​ട്രോ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ പ​​​​റ​​​​ഞ്ഞു.

ഡീ​​​​സ​​​​ലി​​​​നും പെ​​​​ട്രോ​​​​ളി​​​​നും പു​​​​റ​​​​മെ പ​​​​മ്പി​​​​ല്‍ ഇ​​​​ല​​​​ക്ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ചാ​​​​ര്‍​ജ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്. ഫ്യൂ​​​​വ​​​​ല്‍ സ്റ്റേ​​​​ഷ​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വാ​​​​ണി​​​​ജ്യ സ​​​​മു​​​​ച്ച​​​​യം, ഫു​​​​ഡ് കോ​​​​ര്‍​ട്ട്, പാ​​​​ര്‍​ക്കിം​​​​ഗ് സൗ​​​​ക​​​​ര്യം തു​​​​ട​​​​ങ്ങി​​​​യ​​​​വ സ​​​​ജ്ജ​​​​മാ​​​​ക്കി വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. 24 മ​​​​ണി​​​​ക്കൂ​​​​റും സേ​​​​വ​​​​ന​​​സ​​​​ന്ന​​​​ദ്ധ​​​​മാ​​​​യ പ​​​​മ്പി​​​​ല്‍ 17 സ്ത്രീ​​​​ക​​​​ളും 13 പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​മാ​​​​ണ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്.