ലയൺസ് കേരള മൾട്ടിപ്പിൾ: രാജൻ നമ്പൂതിരി ചെയർമാൻ, ജയിംസ് വളപ്പില സെക്രട്ടറി
Sunday, May 18, 2025 2:57 AM IST
തൃശൂർ: ലയൺസ് കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനായി 318 സി ഗവർണർ രാജൻ നമ്പൂതിരിയും സെക്രട്ടറിയായി 318 ഡി ഗവർണർ ജയിംസ് വളപ്പിലയും തെരഞ്ഞെടുക്കപ്പെട്ടു.
രാജൻ നമ്പൂതിരി ശ്രീധരീയം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും ജയിംസ് വളപ്പില പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടറുമാണ്.
കൊച്ചി ഗോകുലം കൺവൻഷനിൽ നടന്ന മൾട്ടിപ്പിൾ കൗൺസിൽ മീറ്റിംഗിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്. മൾട്ടിപ്പിൾ കൗൺസിൽ ട്രഷററായി 318 ഇ ഗവർണർ കെ.വി. രാമചന്ദ്രനും വൈസ് പ്രസിഡന്റായി 318 ബി ഗവർണർ വെങ്കിടാചലവും അധികാരമേറ്റു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഏനോക്കാരൻ അധ്യക്ഷത വഹിച്ചു.
ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി. നന്ദകുമാർ, എൻജിനീയർ ആർ. മുരുഗൻ, ഗ്ലോബൽ ആക്ഷൻ ടീം ഏരിയ ലീഡർ അഡ്വ. വാമനകുമാർ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏരിയ ലീഡർ അഡ്വ. വി. അമർനാഥ്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ഡോ. എ. കണ്ണൻ, ഗവർണർമാരായ എം.എ. വഹാബ്, വെങ്കിടാചലം, രാമചന്ദ്രൻ, കൺവൻഷൻ രക്ഷാധികാരി റിയാസ് അഹമ്മദ്, കോ ഓർഡിനേറ്റർ ജി. വേണുഗോപാൽ എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു.
മുൻ ജില്ലാ ഗവർണർ അഡ്വ. സോമകുമാർ വരണാധികാരിയായിരുന്നു. മൾട്ടിപ്പിൾ ട്രഷറർ സി.വി. മാത്യു നന്ദി അറിയിച്ചു.
ഇന്നു കൊച്ചി ഗോകുലം കൺവൻഷനിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥികുന്ന 16 -ാമതു വാർഷിക കൺവൻഷനിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.