പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; അജിത്കുമാർ പോലീസിൽ തുടരും
Sunday, May 18, 2025 2:57 AM IST
തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി സ്ഥലം മാറ്റം നൽകിയ എഡിജിപി എം.ആർ അജിത്കുമാറിന് ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയായി തുടരാൻ അനുമതി നൽകി സർക്കാർ ഉത്തരവ്.
പഴയ ഉത്തരവ് പുനപരിശോധിച്ചു ഇന്നലെ ഇതു സംബന്ധിച്ച പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി. അജിത് കുമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് പഴയ സ്ഥാനത്തു തുടരാൻ സർക്കാർ അനുമതി നൽകിയത്.
കെഇപിഎ ഡയറക്ടറായി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച എഡിജിപി ബൽറാം കുമാർ ഉപാധ്യായ ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ആയി തുടരും.
ക്രൈംസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച എഡിജിപി മഹിപാൽ യാദവ് എക്സൈസ് കമ്മീഷണറായി തുടരും.
ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ആയി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഐജി പി.കെ. സേതു രാമൻ കെഇപിഎ ഡയറക്ടറായി തുടരും.