യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് കമാന്‍ഡറുടെ മൊഴിയെടുക്കും
Sunday, May 18, 2025 2:58 AM IST
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് കമാന്‍ഡറുടെ മൊഴിയെടുക്കും.
സംഭവത്തിനുമുന്പ് എസ്ഐ വിനയകുമാര്ദാസും കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറും ഡ്യൂട്ടിസംബന്ധമായ കാര്യത്തിന് കമാന്‍ഡറെ കണ്ടതായിട്ടാണു പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണു പോലീസ് കമാൻഡറുടെ മൊഴി രേഖപ്പെടുത്തുന്നത്.
കൊലപാതകത്തിനു ശേഷവും മോഹന്‍കുമാര്‍ ഡ്യൂട്ടിക്കെത്തിയത് വിവാദമായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമം നടന്നതായിട്ടാണ് ആരോപണം. ഇക്കാര്യത്തിലും പോലീസ് വിശദീകരണം തേടിയേക്കും. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും.