സിസ്റ്റർ ജിസ മരിയ സുപ്പീരിയർ ജനറൽ
Sunday, May 18, 2025 2:57 AM IST
കൊച്ചി: ഇറ്റലി ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് മേരി ഇൻ ദ ടെന്പിൾ സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ജിസ മരിയ പറന്പലോത്ത് തെരഞ്ഞെടുക്കപ്പെട്ടു.
വരാപ്പുഴ അതിരൂപതയിലെ പെരുമാനൂർ ഇടവകാംഗമാണ്. പീറ്റർ കുര്യൻ-എൽസി ദന്പതികളുടെ മകളാണ്.
സിസ്റ്റർ ശോഭ, സിസ്റ്റർ വലേറിയ, സിസ്റ്റർ നിത്യ ജോസ്, സിസ്റ്റർ ബെറ്റ്സി മരിയ എന്നിവരാണ് ജനറൽ കൗൺസിലർമാർ.