എ. പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Sunday, May 18, 2025 2:57 AM IST
തിരുവനന്തപുരം: മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ. പ്രദീപ്കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം.
മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസുമായി പുലർത്തുന്ന അടുപ്പമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെ പരിഗണിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കേയാണ് ജനകീയനായ പ്രദീപ്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക പദവിയിൽ നിയമിക്കുന്നത്.