നാലു വയസുകാരിയെ കാണാതായതായി പരാതി
Tuesday, May 20, 2025 12:00 AM IST
ആലുവ: അമ്മയോടൊപ്പം ആലുവ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ നാലു വയസുകാരിയെ കാണാതായതായി പരാതി.
പുത്തന്‍കുരിശ് വാരിക്കോലില്‍ മറ്റക്കുഴി കുഴിപ്പള്ളി വീട്ടില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെയാണു കാണാതായത്. തൃപ്പൂണിത്തുറ തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്ക് ബസില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് ഇരുവരും വന്നത്.
ബസില്‍ കുട്ടി ഒപ്പം ഉണ്ടായിരുന്നെന്നും ബസ് ഇറങ്ങിയശേഷമാണു കാണാതായതെന്നുമാണ് പറയുന്നത്. കുറുമശേരിയില്‍ എത്തിയ അമ്മ, കുട്ടി എവിടെയെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ട്.
കുട്ടി ഇന്നലെ അങ്കണവാടിയില്‍ പോയിരുന്നു. കുട്ടമശേരിയിലേക്കു പോകാനാണ് ആലുവയില്‍ വന്നിറങ്ങിയത്. ആലുവ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.