സിസിടിവി കാമറകൾ പരിശോധിക്കും
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സിറ്റിപോലീസ് കമ്മീഷണർ തോംസണ് ജോസാണ് ഇക്കാര്യം അറിയിച്ചത്.
എതെല്ലാം ഉദ്യോഗസ്ഥരാണു മോശമായി പെരുമാറിയെന്നു പരിശോധിക്കും. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെ വെള്ളമെടുക്കാൻ പറഞ്ഞ കാര്യവും അന്വേഷിക്കുമെന്നും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നു ബോധ്യപ്പെട്ടുവെന്നും കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പരാതി അവഗണിച്ചിട്ടില്ലെന്ന് പി. ശശി
തിരുവനന്തപുരം: ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്നും ഗൗരവത്തോടെയാണു കണ്ടതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പോലീസുകാർക്കെതിരേ അന്വേഷണത്തിനു നിർദേശിച്ചതായും വീട്ടുടമയ്ക്കെതിരേ നടപടി വേണമെന്നതിനാലാണ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതെന്നും കൂട്ടിച്ചേർത്തു.