ഷോക്കേറ്റ് മരിച്ചു
Tuesday, May 20, 2025 12:00 AM IST
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലുങ്കാന സ്വദേശിനിയായ തീർഥാടക ഷോക്കേറ്റ് മരിച്ചു. തെലുങ്കാന ഗോപാൽപേട്ട മണ്ഡലം ഭണ്ഡാരിയ പാക്കുലം പി.ഒ. ഇടക്കുടി ഭാരതാമ്മയാണു (64) മരിച്ചത്.
നീലിമലയ്ക്കു സമീപം ഇന്നലെ വൈകുന്നേരം 6.30നായിരുന്നു അപകടം. കനത്ത മഴയിൽ നീലിമലയ്ക്കു സമീപം വെള്ളം കുടിക്കാനായി സ്ഥാപിച്ചിട്ടുള്ള കിയോസ്കിന്റെ ഷെഡിൽ കയറവേ പൊട്ടിക്കിടന്ന വയറിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.