പിണറായി വിജയനെ പരിഹസിച്ച് വി.ഡി. സതീശന്
Tuesday, May 20, 2025 12:00 AM IST
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതിയും വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്ന രീതിയും അനുകരിച്ച് കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആലപ്പുഴയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പിണറായി മാധ്യമങ്ങളെ കാണുന്നതിന്റെ പൊതുരീതിയെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത്.
എന്നോട് ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ പിണറായിയോട് ചോദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ആദ്യത്തെ 50 മിനിറ്റ് പുള്ളി തന്നെ വായിക്കും. ബാക്കി 10 മിനിറ്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങളെ പോലെ (ദേശാഭിമാനി, കൈരളി ലേഖകരെ ചൂണ്ടി) മൂന്നുനാലുപേരെ ഏല്‍പ്പിച്ചിട്ടുണ്ട്.
നിങ്ങള്‍ സുഖിപ്പിക്കുന്ന ചോദ്യം ചോദിക്കും. ലജന്‍ഡാണ്, കാരണഭൂതനാണ് തുടങ്ങിയ ചോദ്യങ്ങള്‍. അത് കഴിയുമ്പോള്‍ സമയമായി. ഏഴുമണി.. എഴുന്നേല്ക്കട്ടെ, നമസ്കാരം എന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേല്ക്കും -വി.ഡി. സതീശന് പരിഹസിച്ചു. ഇതും പറഞ്ഞ് പിണറായി എഴുന്നേല്ക്കുന്ന അതേ രീതിയില്‍ സതീശന് കൈകൂപ്പി എഴുന്നേറ്റ് കാണിക്കുകയും ചെയ്തു.