പ്ലസ് ടു ഫലം 22ന്
Tuesday, May 20, 2025 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 22നു പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 4,44,707 വിദ്യാർഥികളാണു പരീക്ഷ എഴുതി ഫലം കാത്തുനില്ക്കുന്നത്.