രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാനുള്ള ഏജന്‍സിയായി ഇഡി മാറി: സണ്ണി ജോസഫ്
Monday, May 19, 2025 2:08 AM IST
കണ്ണൂർ: രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയായി ഇഡി മാറിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലി കേസിലൂടെ വേലി തന്നെ വിളവു തിന്നുകയാണെന്ന് ബോധ്യമായി.
ഇത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇഡിയെ ഉപയോഗപ്പെടുത്തുകയാണ്. ഈ സ്വാതന്ത്ര്യം ചില ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണത്തിലൂടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂർണ പരാജയമാണ്.
വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.