മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: എ​​​ട​​​ത്ത​​​നാ​​​ട്ടു​​​ക​​​ര പൊ​​​ൻ​​​പാ​​​റ ചോ​​​ല​​​മ​​​ണ്ണി​​​ൽ ക​​​ർ​​​ഷ​​​ക​​​നെ കാ​​​ട്ടാ​​​ന ച​​​വി​​​ട്ടി​​​ക്കൊ​​​ന്നു. കോ​​​ട്ട​​​പ്പ​​​ള്ളി എം​​​ഇ​​​എ​​​സ് ആ​​​ശു​​​പ​​​ത്രി​​​പ്പ​​​ടി​​​യി​​​ൽ വാ​​​ലി​​​പ്പ​​​റ​​​മ്പ​​​ൻ ഉ​​​മ്മ​​​ർ (65) ആ​​​ണു മ​​രി​​ച്ച​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് ഉ​​​മ്മ​​​റി​​​നെ ആ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ നി​​​ല​​​യി​​​ൽ കാ​​​ണപ്പെട്ട​​​ത്. ചോ​​​ല​​​മ​​​ണ്ണി​​​ലെ ത​​​ന്‍റെ റ​​​ബ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ രാ​​​വി​​​ലെ ടാ​​​പ്പിം​​​ഗി​​​നു പോ​​​യ​​​താ​​​ണ് ഉ​​​മ്മ​​​ർ.

വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​ട്ടും കാ​​​ണാ​​​താ​​​യ​​​തോ​​​ടെ നാ​​​ട്ടു​​​കാ​​​ർ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​​തി​​​നി​​​ടെ ആ​​​ന അ​​​ല​​​റു​​​ന്ന​​​തു കേട്ട ഭാഗത്ത് നാ​​​ട്ടു​​​കാ​​​ർ തെരച്ചിൽ നടത്തിയപ്പോ​​​ഴാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്നാ​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.


പോ​​​ലീ​​​സും വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. സു​​​ലൈ​​​ഖ​​​യാ​​​ണ് ഉ​​​മ്മ​​​റി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഷൈ​​​നി, ജ​​​ഷി​​​യ, സാ​​​നി​​​ഫ. മ​​​രു​​​മ​​​ക്ക​​​ൾ: ഷൗ​​​ക്ക​​​ത്ത്, ഹ​​​മീ​​​ദ്, ഹ​​​നീ​​​ഫ.