കോസ്റ്റ്ഗാർഡ് വെസ്റ്റ് റീജണ്‍ കമാൻഡർ ഇൻസ്പെക്ടർ തലസ്ഥാനത്ത്
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: കോസ്റ്റ് ഗാർഡ് റീജണ്‍ (വെസ്റ്റ്) കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ തലസ്ഥാനത്ത് എത്തി.
വിഴിഞ്ഞത്ത് ആദ്യമായി എത്തിയ അദ്ദേഹം തിരുവനന്തപുരത്ത് തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെയും നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പുരോഗതി അവലോകനം ചെയ്തു.
കോസ്റ്റ് ഗാർഡ് കമാൻഡർ (കേരളം & മാഹി) ഡിഐജി ആശിഷ് മെഹ്രോത്രയും വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമൻഡാന്റ് ജി. ശ്രീകുമാറും നിലവിലുള്ള ഭൂമി ഏറ്റെടുക്കൽ കേസുകളെക്കുറിച്ചും എത്രയും വേഗം കമ്മീഷൻ ചെയ്യുന്ന കോസ്റ്റ് ഗാർഡ് ജെട്ടിയുടെ നിർമാണത്തെക്കുറിച്ചും ഫ്ളാഗ് ഓഫീസറെ ധരിപ്പിച്ചു.
ഫ്ളാഗ് ഓഫീസറോടൊപ്പം ഭാര്യയും തത്രക്ഷിക വെസ്റ്റേണ്‍ റീജണ്‍ പ്രസിഡന്റുമായ അഞ്ജു ശർമയും ഉണ്ടായിരുന്നു, വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുമായി അവർ സംവദിച്ചു.