പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും
Tuesday, May 20, 2025 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും.
ഇന്നു വൈകുന്നേരം അഞ്ചു വരെയാണ് അപേക്ഷാ സമർപ്പണത്തിനുള്ള സമയം. മോഡൽ റെസിഡൻഷൽ സ്കൂളുകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണവും ഇന്ന് അവസാനിക്കും. ഈ മാസം 24ന് ട്രയൽ അലോട്ട്മെന്റ് നടക്കും.