സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; ആഘോഷങ്ങളുടെ സമാപനം 23ന്
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മൂന്നു ദിനം പിന്നിട്ടു. കനകക്കുന്നിൽ നടക്കുന്ന മേള 23 ന് സമാപിക്കും. ഇതോടനുബന്ധിച്ച് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപനവും നടക്കും.
എപ്രിൽ 21ന് കാസർഗോഡ്നിന്ന് ആരംഭിച്ച വാർഷികാഘോഷ പരിപാടി 23ന് കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളന വേദിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് പാർട്ടിയും സർക്കാരും ലക്ഷ്യമിടുന്നത്.